post-ofice

ചങ്ങനാശേരി: മൂന്നു ദിവസമായി വൈദ്യുതി മുടങ്ങിയത് പകര സംവിധാനങ്ങളില്ലാത്ത ഓഫീസ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പോസ്റ്റ് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായതിനാൽ നിരവധി ഉപഭോക്താക്കളാണ് വലഞ്ഞത്. ഇരുട്ടിലിരുന്ന് തപ്പിത്തടഞ്ഞ് ജോലി ചെയ്യേണ്ട ഗതികേടിലായിരുന്നു ജീവനക്കാരും. ആദ്യ ദിനം വൈദ്യുതി ലൈനുകളുടെ പ്രശ്‌നം പരിഹരിക്കാനും, രണ്ടാം ദിനം വാഹനം പോസ്റ്റിലിടിച്ചു 11 കെ.വി ലൈനുകൾ പൊട്ടിപ്പോകുവാൻ ഇടയായതും മൂന്നാം ദിനമായ ഇന്നലെ ചെത്തിപ്പുഴ സബ് സ്റ്റേഷൻ പരിസരത്ത് കനത്ത മഴയും കാറ്റും മൂല വൈദ്യുത പോസ്റ്റുകൾ തകർന്നതുമാണ് വൈദ്യുതി മുടങ്ങാൻ കാരണമായത്.