മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ നാളെ പാറത്തോട് ഗ്രേസി സ്മാരക ഹൈസ്കൂളിൽ നടത്തും. രാവിലെ 8.30 ന് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേൽ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് ബാബു ഇടയാടിക്കുഴി സന്ദേശം നൽകും. യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ.പി.അനിയൻ ആമുഖ പ്രഭാഷണവും, ബോർഡ് അംഗം ഷാജി ഷാസ് മുഖ്യപ്രഭാഷണവും നടത്തും. പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് കൺവീനർ പി.വി.ഗോപാലകൃഷ്ണൻ സ്വാഗതവും, ജോയിന്റ് കൺവീനർ രത്‌നമ്മ ബാബു നന്ദിയും പറയും. വിവിധ വിഷയങ്ങളിൽ എ.ഷാജി, വൽസമ്മ അടിമാലി, ആനിയമ്മ ജോർജ്, ആചാര്യൻ സുരേഷ്‌കുമാർ, ഡോ.ജോസ് ജോസഫ്, ഡോ.അനൂപ് വൈക്കം, ജോർജുകുട്ടി ആഗസ്തി എന്നിവർ ക്ലാസെടുക്കും. വൈകിട്ട് 4.30 ന് സമാപനസമ്മേളനവും, സർട്ടിഫിക്കറ്റ് വിതരണവും നടക്കും.