മീനടം: ക്യാൻസർ ബാധിതനായ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസുകളുടെ കരുണ തേടുന്നു. മീനടം പഞ്ചായത്തിലെ രണ്ടാം വാർഡിൽ മഠത്തിക്കവല ഭാഗത്ത് പടിഞ്ഞാറേപ്പറമ്പിൽ പി.എസ്. ബാബുവാണ് (48) ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി ബുദ്ധിമുട്ടുന്നത്. ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിൽ കഴിയുന്ന ഭാര്യ പ്രേമയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇദ്ദേഹം. ഈ നിർദ്ധനകുടുംബത്തെ സഹായിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ ചെയർമാനായി പ്രദേശവാസികൾ ചേർന്ന് ജീവൻ രക്ഷാസമിതി രൂപീകരിച്ചിരുന്നു.

 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

പ്രേമ ബാബു, അക്കൗണ്ട് നമ്പർ: 57043809973, ഐ.എഫ്.എസ്.സി കോഡ്: SBIN0070485, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, മീനടം ശാഖ.