a

തലയോലപ്പറമ്പ് :പതിറ്റാണ്ടുകളായി ആയിരങ്ങൾക്ക് തണലേകിയിരുന്ന ആൽ മുത്തശ്ശി ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണു. മറവൻതുരുത്ത് പഞ്ചായത്തിലെ ഇടവട്ടം പള്ളിയറക്കാവ് ക്ഷേത്ര മുറ്റത്ത് പതിറ്റാണ്ടുകളായി ഭക്തജനങ്ങൾക്കും പ്രദേശവാസികൾക്കും തണലായി നിന്നിരുന്ന കൂറ്റൻ ആൽമരമാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒടിഞ്ഞുവീണത്. ശക്തമായ കാറ്റിൽ ആൽമരം കുറുകെ ഒടിഞ്ഞ് വീണതിനാൽ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുവും ഉപദേശക സമിതിഓഫിസും ഭാഗികമായി തകർന്നു. നട അടച്ചിരുന്നതിനാലും ഈ സമയം ക്ഷേത്രത്തിൽ ഭക്തജനങ്ങൾ കുറവായിരുന്നതിനാലും ദുരന്തം ഒഴിവാകുകയായിരുന്നു.