തലയോലപ്പറമ്പ്: എൻ.എസ്.എസ് മുളക്കുളം മേഖല കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണ മത്സരവും രാമായണ ക്വിസും ഔഷധക്കഞ്ഞി വിതരണവും നാളെ നടക്കും. പെരുവ വടുകുന്നപ്പുഴ കരയോഗ മന്ദിരത്തിൽ രാവിലെ 9 മുതൽ 12 വരെ സബ് ജൂനിയർ,ജൂനിയർ, സീനിയർ എന്നീമൂന്ന് ഗ്രൂപ്പ്കളായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്.