eastern-factory
ചിത്രം . അടിമാലി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കില്‍ വെളളം ഇറങ്ങിയത് പമ്പു ചെയ്ത് നീക്കം ചെയ്യുന്നു. ചിത്രം .2. മച്ചിപ്ലാവ് പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി കിടക്കുന്നു . ചിത്രം .3. അടിമാലി ഈസ്റ്റേണ്‍ സ്‌കൂളില്‍ വെള്ളം കയറി കിടക്കുന്നു. ചിത്രം.4 . വിശ്വദീപ്തി സ്‌കൂളില്‍ വെള്ളക്കെട്ട് ചിത്രം. 5. ഈസ്റ്റേണ്‍ ഫാക്ടറിയില്‍ വെള്ളക്കെട്ട്

അടിമാലി: അടിമാലി മേഖലയിൽ കനത്ത മഴയെ തുടർന്ന് ദേവിയാർ പുഴ കരകവിഞ്ഞ്
മച്ചിപ്ലാവ് പ്രദേശത്തുള്ള വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വിശ്വദീപ്തി സ്‌കൂൾ ,ഈസ്റ്റേൺ സുകൾ ,ഈസ്റ്റേൺ ഫാക്ടറി, അടിമാലി അമ്പലപ്പടി ഭാഗങ്ങളിലും വെള്ളം കയറി .കനത്തമഴയെ തുടർന്ന് അടിമാലി താലൂക്കാശുപത്രിക്കുള്ളിൽ വെള്ളക്കെട്ടായി.
പുതിയതായി നിർമ്മിച്ച താലൂക്കാശുപത്രി കെട്ടിടത്തിനുള്ളിലാണ് വ്യാഴാഴ്ച്ച പുലർച്ചെ മുതൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.ലിഫ്റ്റ് നിർമ്മാണത്തിനായി ഒഴിച്ചിട്ടിരുന്ന ഭാഗത്തു കൂടി വെള്ളം ഇറങ്ങിയത്. ആശുപത്രിക്കുള്ളിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടിന് ഇടവരുത്തി. കെട്ടിടത്തിനുള്ളിൽ ലിഫ്റ്റ് നിർമ്മിക്കേണ്ട ഭാഗത്ത് രണ്ടടിയോളം ഉയരത്തിൽ വെള്ളം കെട്ടി കിടക്കുകയാണ്.ഇവിടെ നിന്നും വെള്ളം കവിഞ്ഞ് കാഷ്വാലിറ്റി വിഭാഗം പ്രവർത്തിക്കുന്നിടത്തേക്ക് വ്യാപിക്കുമെന്ന സാഹചര്യമെത്തിയതോടെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുവാനാരംഭിച്ചു.
പുതിയ ബ്ലോക്കിലെ തന്നെ പുരുഷവാർഡ് പ്രവർത്തിക്കുന്ന മൂന്നാം നിലയിലും സമാന രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.മുകൾ ഭാഗത്തു നിന്നും വെള്ളം പടികളിലൂടെ ഊർന്നിറങ്ങിയതാണ് പ്രശ്നത്തിന് കാരണമായത്.നിലവിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ആശുപത്രിക്കുള്ളിൽ നിന്നും വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളഞ്ഞു.

ചിത്രം . അടിമാലി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ വെളളം ഇറങ്ങിയത് പമ്പു ചെയ്ത് നീക്കം ചെയ്യുന്നു.

ചിത്രം .2. മച്ചിപ്ലാവ് പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി കിടക്കുന്നു .
ചിത്രം .3. അടിമാലി ഈസ്റ്റേൺ സ്‌കൂളിൽ വെള്ളം കയറി കിടക്കുന്നു.
ചിത്രം.4 . വിശ്വദീപ്തി സ്‌കൂളിൽ വെള്ളക്കെട്ട്
ചിത്രം. 5. ഈസ്റ്റേൺ ഫാക്ടറിയിൽ വെള്ളക്കെട്ട്