പനച്ചിക്കാട്: റീജണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ടി.കെ.ഗോപാലകൃഷ്‌ണനെ തിരെഞ്ഞെടുത്തു. കഴിഞ്ഞ നാലിന് നടന്ന തിരഞ്ഞെടുപ്പിൽ നിക്ഷേപ വിഭാഗത്തിൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം പനച്ചിക്കാട് ലോക്കൽ കമ്മിറ്റിയംവും, മുതിർന്ന മാദ്ധ്യമ പ്രവർത്തകനു, പ്രസ്ക്ലബ് എക്‌സിക്യൂട്ടിവ് അംഗം, കോട്ടയം ഗവ.കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ്, ചോഴിയക്കാട് ബി.എസ്.എസ് ലൈബ്രറി പ്രസിഡന്റ്, ഗ്രന്ഥശാലാ നേതൃസമിതി പനച്ചിക്കാട് മേഖലാ കൺവീനർ എന്നീ നിലയിൽ പ്രവർത്തിക്കുന്നു. ബാങ്ക് മുൻ പ്രസിഡന്റാണ്. ജി.ജയകുമാറാണ് വൈസ് പ്രസിഡന്റ്. കെ.ജെ അനിൽകുമാർ, കൊച്ചുമോൻ.ടി.ഐ പുന്നൂസ് തോമസ്, ബിൻസുരാജ്, മാത്യു വർഗീസ്, പി.കെ.മോഹനൻ, പി.കെ.രാജശേഖരൻ നായർ ,ജനറൽ), ബിബിത സന്തോഷ്, സന്ധ്യാ സന്തോഷ് ,സോണി സണ്ണി (വനിത) ശരത് ദേവകുമാർ (പട്ടികജാതി സംവരണം ) എന്നിവരാണ് മറ്റു ഭാരവാഹികൾ.