കോട്ടയം : എസ്.എൻ. ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നാളെ രാവിലെ ഒൻപത് മുതൽ ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും നടക്കും. ശിവബോധാനന്ദ സ്വാമി മുഖ്യ കാർമ്മികത്വം വഹിക്കും. ധർമ്മ പ്രബോധനം - ധ്യാനം - മഹാഗുരുപൂജ തുടങ്ങിയ ചടങ്ങുകൾ ഒരു മണിയോടെ അവസാനിക്കും. തുടർന്ന് മഹാപ്രസാദമൂട്ടും നടക്കുമെന്ന് യൂണിയൻ സെക്രട്ടറി ആർ രാജീവ് കോ-ഓർഡിനേറ്റർമാരായ എ.ബി. പ്രസാദ് കുമാർ, സജീഷ് മണലേൽ എന്നിവർ അറിയിച്ചു