കോട്ടയം: തപസ്യ കലാസാഹിത്യ വേദിയുടെ കോട്ടയം ഇടുക്കി ജില്ലകളടങ്ങുന്ന കോട്ടയം മേഖലാ പ്രവർത്തക സമ്മേളനം 11ന് 3 മണിക്ക് കോട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. തപസ്യ യുണിറ്റ്, താലൂക്ക്, ജില്ലാ, മേഖലാ പ്രവർത്തകർ പങ്കെടുക്കുന്ന യോഗത്തിൽ സംസ്‌കാർ ഭാരതി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ മുഖ്യാതിഥി ആയിരിക്കും. ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി തിരൂർ രവീന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ഡോ ജെ പ്രമീളാദേവി, സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.