അടിമാലി. ആലപ്പുഴ അരൂർ ദേശിയ പാതയിലെ ബൈപ്പാസ് ജംഗഷനിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അടിമാലി കല്ലാർകുട്ടി പാറയ്ക്കൽ ചന്ദ്രന്റെ മകൻ രാഹുൽ ചന്ദ്രൻ (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8 നാണ് അപകടം. അരൂർ ഭാര്യ വീട്ടിൽ നിന്ന് എറണാകുളം വൈറ്റിലയിലുളള ജോലി സ്ഥലത്തേക്ക് പോകുവഴി ബൈക്കിന് പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു. വാഹനത്തിനടിയിൽപ്പെട്ട് രാഹുലിന്റെ മേൽ ടിപ്പറിന്റെ മുൻ ചക്രം കയറി തൽക്ഷണം മരിച്ചു. സംസ്‌ക്കാരം ഇന്ന്. മാതാവ് ഡോൾസന, ഭാര്യ .അരൂർ അമ്മനേഴത്ത് രേവതി.