വാഴൂർ : വാഴൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ വടക്കേമുറികന്നേൽ ഭാഗത്ത് മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് നാശം. പ്ലാവ്, മഹാഗണി മരങ്ങൾ വീണ് കണ്ടത്തിൽ പുരയ്ക്കൽ രാജപ്പൻ ചെട്ടിയാരുടെ വീട് ഭാഗികമായി തകർന്നു. റബർ മരങ്ങൾ കടപുഴകി വീണ് ഓട്ടുമണ്ണിൽ ജയശ്രീ ഗോപാലന്റെ വീടിന്റെ അടുക്കളയും ശൗചാലയവും തകർന്നു. തെങ്ങനാമണ്ണിൽ രാധാകൃഷണന്റെ പുരയിടത്തിന്റെ ഏത്തവാഴ, ചേന എന്നിവ നിലംപതിച്ചു. വൈദ്യുതിപോസ്റ്റുകൾ നിലംപൊത്തിയതോടെ വൈദ്യുതിബന്ധം തകരാറിലായി. ഗ്രാമപഞ്ചായത്തംഗം വി.എൻ. മനോജ്, എൻജിനിയർ, ഓവർസീയർ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.