ഏഴാച്ചേരി : സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആൻഡ് കൾച്ചറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച സൈനികരെ ആദരിക്കുന്ന ധീര ജവാന്മാർക്ക് ബിഗ് സല്യൂട്ട് പരിപാടി കനത്ത മഴ മൂലം 13ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. 13 ന് ഉച്ചയ്ക്ക് 1.30 ന് ഏഴാച്ചേരി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടി കാർഗിൽ യുദ്ധ മുന്നണിപ്പോരാളി കേണൽ കണ്ണനാട്ട് വെങ്കിട്ടൻ ആചാരി ഉദ്ഘാടനം ചെയ്യും. എസ്.പി.ജി ഡി.ഐ.ജി ടി.ജെ. ജേക്കബ് തോപ്പൻ മുഖ്യാതിഥിയായിരിക്കും. ക്ലബ് പ്രസിഡന്റ് കെ. അലോഷ്യസ് കണ്ണച്ചാംകുന്നേൽ അദ്ധ്യക്ഷത വഹിക്കും. വിവിധ സ്‌കൂളുകളിലെ കുട്ടികൾ, എൻ.സി.സി വിദ്യാർത്ഥികൾ, സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകർ എന്നിവർ സൈനികർക്ക് അനുമോദനങ്ങൾ അർപ്പിക്കും. വിരമിച്ച സൈനികർക്ക് ഉപഹാരങ്ങൾ സമ്മാനിക്കും. ക്ലബ് സെക്രട്ടറി ടി.ജി. ചന്ദ്രൻ തേരുന്താനം, സതീഷ് താഴത്തുരുത്തിയിൽ, അനിൽകുമാർ അനിൽ സദനം തുടങ്ങിയവർ പ്രസംഗിക്കും. സൈനികർ യുദ്ധ ജീവിതാനുഭവങ്ങൾ സമ്മേളനത്തിൽ പങ്കുവയ്ക്കും.