രാമപുരം: കനത്ത മഴയെ തുടർന്ന് ഏഴാച്ചേരി തോട് കരകവിഞ്ഞൊഴുകുന്നതിനാൽ ചൂഴിപ്പാലത്തിന് താഴ്ഭാഗത്ത് താമസിക്കുന്ന മൂന്ന് കുടുംബങ്ങളിലെ പതിമൂന്ന് പേരെ ഏഴാച്ചേരി ചിറ്റേത്ത് സ്‌കൂളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. പി.ആർ. രാജൻ പാണ്ടിപ്പാറ, സുജാത പ്രകാശ് പാണ്ടിപ്പാറ, ശശികല പാണ്ടിപ്പാറ എന്നിവരുടെ കുടുംബങ്ങളെയാണ് വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസർ പ്രിയ കെ. നായർ, വില്ലേജ് അസിസ്റ്റന്റ് ബിജു അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചത്.