കോട്ടയം: കാറ്റിലും മഴയിലും കോട്ടയം ജില്ലയിലെ 102 വീടുകൾ ഭാഗികമായും 8 വീടുകൾ പൂർണമായും തകർന്നു. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകളിലായി 82 പേരെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത് കോട്ടയം താലൂക്കിലാണ്.
പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് എരുമേലി ഇടകടത്തി അരയാഞ്ഞിലിമണ്ണ് പ്രദേശത്തെ നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. മീനച്ചിലാർ കരകവിഞ്ഞ് ഈരാറ്റു പേട്ട ഭാഗത്ത് റോഡു ഗതാഗതം തടസപ്പെട്ടു.