ചങ്ങനാശേരി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം വി.ആർ. ഭാസ്കരന്റെ (വി.ആർ.ബി ) ഒന്നാമത് അനുസ്മരണ സമ്മേളനം വിപുലമായ പരിപാടികളോടെ ആചരിക്കും. സി.പി.എം ചങ്ങനാശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് ബ്രാഞ്ചു കേന്ദ്രങ്ങളിലും ലോക്കൽ, ഏരിയാ കേന്ദ്രങ്ങളിലും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ജില്ലാ സെക്രട്ടറിയേറ്റഗങ്ങളായ പ്രൊഫ എം ടി ജോസഫ്, എ വി റസ്സൽ, ഏരിയാ സെക്രട്ടറി കെ സി ജോസഫ്, ജില്ലാ കമ്മറ്റിയംഗം കൃഷ്ണകുമാരി രാജശേഖരൻ തുടങ്ങിയവർ സംസാരിക്കും.