കടയനിക്കാട്: എസ്.എൻ.ഡി.പി യോഗം 46-ാം നമ്പർ കടയനിക്കാട് ശാഖയിലെ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാ‌ർഷികം മഹാകവി കുമാരനാശാൻ സ്‌മാരക ഹാളിൽ നാളെ ഉച്ചയ്‌ക്ക് രണ്ടിനു നടക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് രാജേഷ് വെട്ടിക്കാലായിൽ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് സെക്രട്ടറി സതീഷ് വയലുംതലയ്‌ക്കൽ സ്വാഗതം ആശംസിക്കും. ട്രസ്റ്റ് സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ വിജയകുമാർ പനയ്‌ക്കപതാലിൽ , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.എം പുരുഷോത്തമൻ തോണിപ്പാറ, പ്രതിനിധി സഭാംഗം പി.കെ സുരേന്ദ്രൻ തെക്കേപ്പകുതിയിൽ , എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രദാസ് വലിയകലായിൽ എന്നിവർ പ്രസംഗിക്കും.