ചങ്ങനാശേരി: ശക്തമായ മഴയിലും കാറ്റിലും ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശം. ഇത്തിത്താനം കുരട്ടിമല മറ്റത്തിൽ കെ ടി രാജപ്പന്റെ വീട് തകർന്നുവീണു. പ്രദേശത്ത് ഒട്ടേറെ മരങ്ങളാണ് കടപുഴകി വീണത്. ഇന്നലെ മുതൽ പല ഭാഗങ്ങളിലും വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്. കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡിൽ സഹോദരങ്ങളായ കല്ലപ്പള്ളിൽ മോഹനൻ, ചെല്ലപ്പൻ എന്നിവരുടെ വീടിന് മുകളിൽ മരം മറിഞ്ഞു വീണു. മോഹനന്റെ വീട് ഭാഗികമായി തകർന്നു. കളമ്പാട്ടുചിറയക്ക് സമീപം കുരട്ടിമല മറ്റത്തിൽ രാജപ്പന്റെ വീടിന്റെ മേൽകൂര ഷീറ്റ് കാറ്റത്ത് പറന്നു പോയി. വീടിന്റെ ഭിത്തിയും ഇടിഞ്ഞു വീണു.