വൈക്കം : വൈക്കം ടൗൺ നോർത്ത് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ആയൂർവേദ ചികിത്സാ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും 10ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ടൗൺ നോർത്ത് ശ്രീനാരായണ പ്രാർത്ഥാനാലയത്തിൽ വച്ച് നടക്കും. വൈക്കം എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ഡോ.എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. വൈക്കം ആയൂർവ്വേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.വി.അനിൽകുമാർ ക്ലാസ്സ് നയിക്കും. ശാഖാ പ്രസിഡന്റ് കെ.നാരായണൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ അനിഴം, കമ്മിറ്റിയംഗം ശ്രീനി എന്നിവർ പ്രസംഗിക്കും. സൊസൈറ്റി വൈസ് പ്രസിഡന്റ് ബിജു വി.കണ്ണേഴത്ത് സ്വാഗതവും ട്രഷറർ ഡി.ജഗദീഷ് അക്ഷര നന്ദിയും രേഖപ്പെടുത്തും. ക്യാമ്പിൽ വച്ച് വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം ചെയ്യും.