sadhya
വ്യാപാരി ദിനത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗവ. ആയൂർവേദ ആശുപത്രിയിലെ രോഗികൾക്ക് നൽകിയ സദ്യ

വൈക്കം : വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരിദിനം ആചരിച്ചു. വ്യാപാരഭവന് മുന്നിൽ പ്രസിഡന്റ് പി.ശിവദാസ് പതാക ഉയർത്തി. തുടർന്ന് ഗവ.ആയുർവേദ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും, ആശ്രിതർക്കും സദ്യ നൽകി. ജനറൽ സെക്രട്ടറി എം.ആർ.റെജി, എം.ജി.ബാലചന്ദ്രൻ, കെ. ജോൺ, അനൂപ്, എസ്. എ. തമ്പി, ശിവപ്രസാദ്,

ഡോ. പി. ആർ. അമ്പിളി, ഡോ. വി. എസ്. വിദ്യ, ഹെഡ് നഴ്‌സ് എസ്. സുശീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.