കടുത്തുരുത്തി: കൈലാസപുരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ക്യാൻസർ സെന്ററിലെ ഡോ. ലതയുടെ നേത്യത്വത്തിൽ കടുത്തുരുത്തി പിറവം റോഡിൽ പ്രവർത്തിക്കുന്ന തേജസ് ക്ലിനിക്കിൽ വച്ച് ഇന്ന് 10 മുതൽ അർബുധ നിർണയ ക്യാമ്പ് നടക്കും. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിൽ ഉദ്ഘാടനം നിർവഹിക്കും. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഋിഷികേഷ് അദ്ധ്യാക്ഷത വഹിക്കും. സെക്രട്ടറി സോമൻ നായർ സ്വാഗതവും, വൈസ് പ്രസിഡന്റ് എ. ഡി പ്രസാദ് നന്ദി പ്രസാദ് നന്ദിയും പറയും. ക്യാമ്പിൽ ആദ്യം രജിസ്റ്രർ ചെയ്യുന്ന 100 പേർക്ക് ആയിരിക്കും അർബുധം നിർണയം നടത്തുക.