ക്ളാസുകൾ മാറ്റി
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ പഠനവകുപ്പിൽ 10, 11 തീയതികളിൽ നടത്താനിരുന്ന ക്ലാസുകൾ മാറ്റി.
വൈവാവോസി മാറ്റി
12, 13 തീയതികളിൽ നടത്താനിരുന്ന പത്താം സെമസ്റ്റർ ബി.ആർക് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ തീസിസ് മൂല്യനിർണയവും വൈവാവോസിയും മാറ്റി. പുതുക്കിയ തീയതി പിന്നീട്. മൂല്യനിർണയത്തിനുള്ള തീസിസ് 13ന് വൈകിട്ട് നാലിനകം സമർപ്പിക്കണം.
പരീക്ഷാ തീയതി
ഒന്നും മൂന്നും രണ്ടും വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി (റഗുലർ) പരീക്ഷകൾ യഥാക്രമം 27, സെപ്തംബർ 4, 18 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ 14 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (മോഡൽ 1, 2, 3) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.