കോട്ടയം: ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ കുടുംബഭാരവാഹികളുടെ ജില്ലാ തല നേതൃയോഗങ്ങൾ നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ചേരും. സെപ്റ്റംബർ എട്ടിന് തിരുനക്കര മൈതാനത്ത് നടക്കുന്ന ജന്മദിന സമ്മേളനം, നവംബർ 23 മുതൽ 25 വരെ ആലപ്പുഴയിൽ ചേരുന്ന സംസ്ഥാന കുടുംബ സംഗമം എന്നിവയെപ്പറ്റി ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. ജില്ലാ നേതൃസമ്മേളനം രണ്ടിന് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ‌ഉദ്ഘാടനം ചെയ്യും.