കോട്ടയം: ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ജില്ലാ പഞ്ചായത്തും. സർക്കാർ ഉത്തരവനുസരിച്ച് രക്ഷാദുരിതാശ്വാസ നടപടികളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടത്തിനൊപ്പം പ്രവർത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു.

പുന്നത്തുറ സെന്റ് ജോസഫ്‌സ് എച്ച്.എസ്, മഠത്തിക്കവല അങ്കണവാടി, പെരുമ്പായിക്കാട് എസ്.എൻ. യു.പി. സ്‌കൂൾ, പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഹാൾ, പെരുമ്പായിക്കാട് എസ്.എൻ. യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബിയും ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.