കല്ലറ : വയോധികനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പെരുന്തുരുത്ത് വാകത്തറയിൽ തങ്കപ്പൻ (68) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ച് താമസിക്കുന്ന ഇദ്ദേഹത്തെ മൂന്ന് ദിവസമായി കാണാതായിരുന്നു. നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുമ്പോഴാണ് പാടശേഖരത്തിലെ വെള്ളക്കെട്ടിടിൽ മരിച്ച നിലയിൽ കണ്ടെത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.