ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രവിവാര രാമായണ സംഗമം ഇന്ന് സമാപിക്കും. വൈകിട്ട് 6.30 ന് ചേരുന്ന സമാപന സമ്മേളനം ഡോ.സി.ടി.ഫ്രാൻസീസ് ഉദ്ഘാടനം ചെയ്യും. പാലാ സഹൃദയ സമിതി സെക്രട്ടറി രവി പുലിയന്നൂർ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം വൈസ് പ്രസിഡന്റ് പി.എസ്.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ചന്ദ്രശേഖരൻ നായർ പുളിക്കൽ, സുരേഷ് ലക്ഷ്മി നിവാസ് എന്നിവർ പ്രസംഗിക്കും.