മേവട : എസ്.എൻ.ഡി.പി യോഗം 1011ാം നമ്പർ മേവട ശാഖയിലെ വയൽവാരം കുടുംബയോഗം ഇന്ന് 2 ന് ജയചന്ദ്രൻ കോക്കപ്പുറത്തിന്റെ വസതിയിൽ നടക്കും. സിബി ചിന്നൂസിന്റെ അധ്യക്ഷതയിൽ ശാഖാ പ്രസിഡന്റ് ഡോ.പ്രഭാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പുണ്യാ മോഹൻ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി മോഹനൻ മീത്തിൽ, മനോജ്, സുധാകരൻ, മണിലാൽ, ബിനു എന്നിവർ പ്രസംഗിക്കും.