കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിക്ക് സി.സി.ടി.വി. കാമറ വ്യാപാരി വ്യവസായി ദിനത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ സംഭാവന ചെയ്‌തു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ വി അജിത് സ്വാഗതം പറഞ്ഞു. മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാജി എം. കെ.ഖാദർ ആമുഖപ്രസംഗം നടത്തി.
പ്രസിഡന്റ് ടി. ഡി. ജോസഫ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ ജയശ്രീ, നഗരസഭ അംഗം എസ്. ഗോപകുമാർ, പി. യു. തോമസ് നവജീവൻ ട്രസ്റ്റ്, മർച്ചന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.കെ.എൻ.പണിക്കർ, എച്ച്.എം.സി. മെമ്പർമാരായ ആർ. ഹരിശ്ചന്ദ്രൻ, രാമചന്ദ്രൻ, മനോജ് കുമാർ, ജില്ലാ ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യൻ എന്നിവർ പ്രസംഗിച്ചു.