കടുത്തുരുത്തി : യുവമോർച്ച കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയുടെ ഭാഗമായി സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം നടത്തി.കടുത്തുരുത്തി സെട്രൽ ജംഗ്ഷനിൽ നടന്ന ഗ്യാസ് വിതരണം ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. അശ്വന്ത് മാമലശേരി അദ്ധ്യക്ഷത വഹിച്ചു.ടി. എ. ഹരികൃഷണൻ, ജയപ്രകാശ് തെക്കേടത്ത്, മോഹൻദാസ് നെടിയകാലാ, പി. സി. രാജേഷ് ,ജിഷ്, അമൽ, രാഹുൽ, ആനന്ദ്, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.