പൊൻകുന്നം : ദേശീയപാതയടക്കം പ്രധാന റോഡുകളുടെ ഇരുവശവുമുള്ള ഓടകളിൽ ചപ്പുചവറുകൾ നിറഞ്ഞത് മഴക്കാലത്ത് ദുരിതം ഇരട്ടിയാക്കുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശമുള്ള ഓടയിൽ മാലിന്യം നിറഞ്ഞതോടെ വെള്ളം റോഡിലൂടെ ഒഴുകുകയാണ്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പി.പി.റോഡിലും സമാന സ്ഥിതിയാണ്. റോഡ് നവീകരണം പൂർത്തിയായെങ്കിലും കൃത്യമായി ഓട ശുചീകരിക്കുന്നില്ല. ഓടകൾക്ക് സ്ലാബുമില്ല. ചില കച്ചവടസ്ഥാപനങ്ങളും വഴിയാത്രക്കാരും ഓടിയിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്.