കടുത്തുരുത്തി : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 1.45 ന് സ്‌കൂൾ അങ്കണത്തിൽ പൂർവ വിദ്യാർഥി കുടുംബ സംഗമം നടക്കും. തുടർന്ന് 2.45 ന് വലിയപള്ളി പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ജോയി ചാക്കോ മണലേൽ അദ്ധ്യക്ഷത വഹിക്കും.പാലാ രൂപത സഹായ മെത്രാനും പൂർവ വിദ്യാർത്ഥിയുമായ മാർ ജേക്കബ് മുരിക്കൻ പ്രഭാഷണം നടത്തും. കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.മൈക്കിവ് വെട്ടിക്കാട്ട് എം പി മാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി എന്നിവർ മുതിർന്ന പ്രതിഭകളെ ആദരിക്കും. മുതിർന്ന പൂർവ വിദ്യാർഥിയെ മോൻസ് ജോസഫ് എം.എൽ.എ ആദരിക്കും. മാനേജർ ഫാ.അബ്രാഹം പറമ്പേട്ട്, സെക്രട്ടറി മനോജ് ജോസഫ് എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും. പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.