കടുത്തുരുത്തി: കൈലാസപുരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കാൻസർ സെന്ററിലെ ഡോ.ലതയുടെ നേതൃത്വത്തിൽ കടുത്തുരുത്തി പിറവം റോഡിൽ പ്രവർത്തിക്കുന്ന തേജസ് ക്ലിനിക്കിൽ നടന്ന അർബുദ രോഗ നിർണ്ണയ ക്യാമ്പ് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ നായർ സ്വാഗതവും, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, വൈസ് പ്രസിഡന്റ് സിനി ആൽബർട്ട് , ജില്ലാ റസിഡൻസ് അപെക്‌സ് കൗൺസിൽ പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള, അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.ഒ പ്രസാദ് എന്നിവർ പ്രസംഗിച്ചു.