abin

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.രാജാക്കാട് നടുമറ്റം പരേതനായ പ്ലാച്ചേരിൽ ബാബുവിന്റെ മകൻ എബിൻ (20)ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന എൻ ആർ സിറ്റി ഗണപതി പറമ്പിൽ വീട്ടിൽ സൻജയ് യെ (20) ഗുരുതര പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്നാറിൽ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ മുൻഭാഗത്ത് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് ബസിനടിയിലേക്ക് തെന്നിമറയുകയായിരുന്നു. തൃശൂർ പോയ ശേഷം യുവാക്കൾ ഇരുവരും തിരികെ രാജാക്കാടിന് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മരിച്ച എബിനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.. എബിന്റെ തലയിലൂടെ ബസിന്റെ ടയർ കയറി ഇറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.സൻജയ്ക്ക് പ്രാഥമിക ചികത്സ നൽകിയ ശേഷം തുടർ ചികത്സക്കായി കൊണ്ടുപോയി. യുവാക്കൾ ഇരുവരും ചെരുപ്പ് കമ്പനിയിലെ ജോലിക്കാരാണ്.മരിച്ച എബിന്റെ മാതാവ്: മിനി സഹോദരി:അനീറ്റ.