suresh

കോട്ടയം: സ്വകാര്യ ബസിൽ നിന്നിറങ്ങുന്നതിനിടെ കാൽ വഴുതി അതേ ബസിനടിയിൽ വീണ് യാത്രക്കാരന് ദാരുണാന്ത്യം. ഒളശ കാവിൽകുന്നുംപുറം ചന്ദ്രശേഖരന്റെ മകൻ കെ.ടി സുരേഷ്‌ ബാബുവാണ് (40) മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെ ഒളശ ജംഗ്ഷനിലായിരുന്നു അപകടം. പരിപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന എം.എം.എസ് ബസിൽ നാഗമ്പടത്തു നിന്നാണ് സുരേഷ് ബാബു കയറിയത്. ഒളശ ജംഗ്ഷനിൽ മുൻ വാതിലിലൂടെ ഇറങ്ങി മുന്നോട്ടുനീങ്ങവെ അതേ ബസ് തട്ടിവീഴുകയായിരുന്നു. പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സുശീല. ഭാര്യ: ഷൈലജ. മക്കൾ: സൂര്യ (ബിരുദവിദ്യാർത്ഥി, സെന്റ് മേരീസ് കോളജ് കുറിച്ചി), സൂരജ് (വിദ്യാർത്ഥി).