കോട്ടയം: കനത്ത മഴയെ തുടർന്ന് ജില്ലയിൽ നശിച്ചത് 7136 കർഷകരുടെ 2162.334 ഹെക്‌ടറിലെ കൃഷി. ശനിയാഴ്‌ച 45.62 കോടി രൂപയുടെയും ഇന്നലെ 51.22 കോടി രൂപയുടെയും കൃഷി നാശമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ആഘാതത്തിൽ നിന്നു രക്ഷപ്പെടുന്നതിനു മുൻപാണ് വീണ്ടും ദുരിതക്കയത്തിലായത്.
ശനിയാഴ്ചത്തെ
കൃഷിനാശം
നെല്ല് - 1159 ഹെക്‌ടർ, 23.22 കോടി
റബർ (മരങ്ങൾ) - 13.08 ഹെക്‌ടർ, 2.49 കോടി
റബർ (തൈ) - 5.06 ഹെക്‌ടർ, 9.5 കോടി
ഏത്തവാഴ (വലുത് ) - 57.99 ഹെക്ടർ, 11.26 കോടി
ഏത്തവാഴ (ചെറുത്) - 33.36 ഹെക്‌ടർ , 3.34 കോടി
പച്ചക്കറി - 47.8 ഹെക്‌ടർ, 1.65 കോടി രൂപ
തെങ്ങ് (വലുത്) - 18.03 ഹെക്ടർ, 8.5 കോടി രൂപ
തെങ്ങ് (ചെറുത്) - 6.34 ഹെക്‌ടർ, 2.9 കോടി
ഞായറാഴ്ചത്തെ
കൃഷിനാശം
നെല്ല് - 1175 ഹെക്‌ടർ, 26.46 കോടി
റബർ (മരങ്ങൾ) - 18.488 ഹെക്‌ടർ , 2.51 കോടി
റബർ (തൈ) - 5.2 ഹെക്‌ടർ, 9.5 കോടി
ഏത്തവാഴ (വലുത് ) - 85.43ഹെക്ടർ, 12.66 കോടി
ഏത്തവാഴ (ചെറുത്) - 38.45 ഹെക്‌ടർ, 3.85 കോടി
പച്ചക്കറി - 48.3 ഹെക്‌ടർ, 1.65 കോടി രൂപ
തെങ്ങ് (വലുത്) - 28.03 ഹെക്ടർ , 8.4 കോടി രൂപ
തെങ്ങ് (ചെറുത്) - 11.34 ഹെക്‌ടർ, 3.7 കോടി