കോട്ടയം : ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആയുർവ്വേദ വകുപ്പ് ജില്ലാ താലൂക്ക് തലങ്ങളിൽ കർമ്മസേന രൂപീകരിച്ചു. ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വളംകടി ചികിത്സയ്ക്ക് പുരട്ടുന്നതിനുള്ള മരുന്നുകൾ, ചുമ ,പനി എന്നിവക്കുള്ള പൊടിമരുന്നുകൾ, ഗുളികകൾ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.
ക്യാമ്പുകളിൽ കൊതുകിനെ തുരത്തുന്നതിനുള്ള അപരാജിത ചൂർണ്ണം ക്യാമ്പുകളിൽ പുകയ്ക്കുന്നുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർ വ്യക്തി ശുചിത്വം പാലിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ജില്ലാ മെഡിക്കൽ ഓഫീസർ.ഡോ.സി. ജയശ്രീ അറിയിച്ചു
സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷേർളി ദിവന്നിയാണ് ജില്ലാതലത്തിൽ കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോ. വിനീത (കോട്ടയം: 9496370612), ഡോ. അനിൽകുമാർ (വൈക്കം: 9447021192), ഡോ. ശ്രീലത (മീനച്ചിൽ: 9495684091), ഡോ.സുജിത് (ചങ്ങനാശേരി: 9349324790) ഡോ. ദീപ അനിൽ (കാഞ്ഞിരപ്പള്ളി9446900889) എന്നിവർ താലൂക്ക് തലത്തിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.