വൈക്കം: വെളളപൊക്കത്തിന്റെ രൂക്ഷതയ്ക്ക് അയവുണ്ടായിട്ടുണ്ടെന്നും ആശങ്കജനകമായ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കായലും കടലുമായി ബന്ധപ്പെടുത്തി നീരൊഴുക്ക് സൗകര്യം എളുപ്പമാക്കിയത് പ്രളയജലത്തിന്റെ തളളിക്കയറ്റത്തിന് ശക്തികുറയ്ക്കാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. വൈക്കത്ത് അഭയാർത്ഥിക്യാമ്പുകൾ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ അഭയാർത്ഥികൾ കഴിയുന്ന വല്ലകം സെന്റ് മേരീസ് സ്‌കളിൽ മന്ത്രിയോടൊപ്പം തോമസ് ചാഴികാടൻ എം.പി. , സി.കെ. ആശ എം.എൽ.എ. , ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു, ഡിവൈ.എസ്.പി. കെ. സുഭാഷ്, തഹസിൽദാർ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ ആർ. സുരേഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷിട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. രാവിലെ ജില്ലാ കളക്ടർ സുധീർ ബാബു, എ.ഡി.എം. അലക്‌സ് ജോസഫ്, എന്നിവരും ക്യാമ്പുകൾ സന്ദർശിച്ചു. അഭയാർത്ഥി ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉരുൾ പൊട്ടിയും വെള്ളംപൊങ്ങിയും വലിയ ദുരന്തങ്ങൾ നേരിട്ട വടക്കൻ കേരളത്തിന്റെ പുനർനിർമ്മിതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.

----

ഏറ്റവും കൂടുതൽ അഭയാർത്ഥികൾ കഴിയുന്ന വല്ലകം സെന്റ് മേരീസ് സ്‌കൂളിലെ ക്യാമ്പ് മന്ത്രി പി. തിലോത്തമൻ , തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി പി. എസ്. സാബു എന്നിവർ സന്ദർശിക്കുന്നു