വൈക്കം: തലയാഴം പഞ്ചായത്ത് മെർച്ചന്റസ് വെൽഫെയർ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും സ്‌കോളർഷിപ്പ് വിതരണവും എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനീഷ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് എം. പി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ചികത്സ സഹായ വിതരണം ബിമൽ. സി. ശേഖറും സ്‌കോളർഷിപ്പ് വിതരണം അഡ്വ: എം. പി. മുരളീധരനും , കോംപ്ലിമെന്റ് വിതരണം വി. എസ്. അനിൽകുമാറും നിർവഹിച്ചു. സെക്രട്ടറി എൻ. ശശീന്ദ്രൻ, കെ. ടി. പ്രതാപൻ, പി. ഗോപിനാഥൻ, എസ്. എൻ. വിജയൻ, എന്നിവർ പ്രസംഗിച്ചു.