വൈക്കം: ചെമനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി ഞയറാഴ്ച്ച ക്ഷേത്രം ഹാളിൽ യുവജന സംഗമം നടത്തി.
ടി. വി. പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മധു പുത്തൻതറ അദ്ധ്യക്ഷത വഹിച്ചു. ബി. അനിൽകുമാർ, രാകേഷ്. ടി. നായർ, ശിവദാസ് നാരായണൻ , വി. വി. കനകാമ്പരൻ, ബിജു ഗോപാലകൃഷ്ണൻ, സജിനി പൊന്നപ്പൻ, ഷീല അനിൽകുമാർ, വി. ശിവൻകുട്ടി, പി. എസ്. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.