ചങ്ങനാശേരി: വെള്ളപൊക്കത്തെ തുടർന്ന് ചങ്ങനാശേരിയിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന പൂവം, നക്രാൽ പുതുവേൽ , കോമങ്കേരിച്ചിറ, മൂലേപുതുവൽ എന്നിവിടങ്ങളിൽ നിന്നുള്ളവർ കോമങ്കേരിച്ചിറയിലെ ഉയർന്ന പ്രദേശത്തെ വീട്ടിൽ ഷെഡ് കെട്ടി ക്യാമ്പ് തുടങ്ങി. പൂർണ്ണമായും വെള്ളം കയറിയ വീടുകളിൽ കഴിയുന്നവരെ പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ ക്യാമ്പിലേക്കു മാറ്റി വരുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ വീണ്ടും കൂടുതൽ ക്യാബുകൾ ആരംഭിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് തഹസീൽദാർ അറിയിച്ചു. ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിനായി ചങ്ങനാശേരി താലൂക്ക് ഓഫിസിലും വില്ലേജ് ഓഫീസുകളിലുമായി 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നിട്ടുണ്ട്. ചങ്ങനാശേരി തഹസീൽദാർ ജിനു പുന്നൂസ്, അഡീഷണൽ തഹസീൽദാർ ഫ്രാൻസിസ് വി സാവിയോ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ദുരിതബാധിത പ്രദേശങ്ങളിൽ എത്തുകയും ക്യാമ്പുകൾ സന്ദർശിച്ച് നിർദ്ദേശം നൽകുകയും ചെയ്തു.
പെരുന്ന ഗവ.യു.പി സ്‌കൂൾ,
ഗവ. എൽ.പി.എസ് പൂവം,
വിവേകാനന്ദാ എൽ.പി.എസ് പറാൽ,
ലിറ്റിൽ ഫ്ലവർ എൽ.പി.എസ് കുറിച്ചി, കോമങ്കേരിച്ചിറ,
എൽ.എസ്.എസ് എൽ.പി.എസ് പുഴവാത്,
ഗവ. എൽ.പി.എസ് പെരുന്ന,
ഫാമിലി ഹെൽത്ത് സബ്‌സെന്റർ മണ്ണങ്കര,
സെന്റ്‌ജോസഫ് എൽ.പി.എസ് ളായിക്കാട്,
ഗവ.എൽ.പി.എസ് ആലുമ്മൂട് പുഴവാത്,
മുനിസിപ്പൽ ടൗൺഹാൾ,
വാഴപ്പള്ളിയിൽ അഞ്ചിടത്ത്
സെന്റ് ജോൺസ് എൽ.പി.എസ് പണ്ടകശാല,
വാകത്താനം എന്നിവടങ്ങളിലായി
ആകെ 665 കുടുംബങ്ങളിൽ നിന്നായി 1583 പേരെ തഹസിൽദാരുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി