കോട്ടയം : പ്രളയത്തിൽ വെള്ളം കയറിയ വീടുകളിലേക്ക് മടങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
ആദ്യം മുതിർന്നവർ മാത്രം വീട്ടിലേക്ക് പോവുക.
വീടിന് ബലക്ഷയമുണ്ടായോ എന്ന് ഉറപ്പിക്കുക
വാതിലും ജനലും ബലം പ്രയോഗിച്ച് തുറക്കരുത്.
ആദ്യമേ മെയിൻ സ്വിച്ച് ശ്രദ്ധയോടെ ഓഫാക്കുക
കയറിയാലുടൻ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യുക
ഫ്രിഡ്ജ്, ഫ്രീസർ തുടങ്ങിയവ സൂക്ഷിച്ചു തുറക്കുക
വൈദ്യുത ഉപകരണങ്ങൾ സ്വയം നന്നാക്കരുത്
വീടിനകത്തും മറ്റും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം
പാമ്പുകടിയേറ്റാലുടൻ ആശുപത്രിയിൽ എത്തിക്കുക.
ഭക്ഷണപാത്രങ്ങൾ അണുനശീകരണം നടത്തണം
വെള്ളം ശുദ്ധീകരിക്കാൻ നല്ലത് ക്ലോറിനേഷനാണ്.
വീട് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കുക.
പരിസരം വൃത്തിയാക്കാൻ നീറ്റുകക്ക ഉപയോഗിക്കാം.
കുപ്പിവെള്ളം 20 മിനിറ്റ് തിളപ്പിച്ചശേഷം ഉപയോഗിക്കുക.
മുൻപുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കരുത്