പിഴക് : എസ്.എൻ.ഡി.പി യോഗം 4910-ാം നമ്പർ പിഴക് ശാഖാ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ജി.ഷാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വനിതാ സംഘം സെക്രട്ടറി വിനീത സന്തോഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സാബു കൊടൂർ, വൈസ് പ്രസിഡന്റ് എം.ആർ.സുകുമാരൻ, യൂണിയൻ കമ്മിറ്റി അംഗം ഡോ. കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു. വനിതാസംഘം പ്രസിഡന്റ് ശാരദ ദാമോദരൻ സ്വാഗതവും, യൂണിയൻ കമ്മിറ്റി അംഗം ലീന ബൈജു നന്ദിയും പറഞ്ഞു. പ്രസിഡന്റായി സിന്ധു സാബു, വൈസ് പ്രസിഡന്റായി അംബിക വാസു, സെക്രട്ടറിയായി മോളി മണി, യൂണിയൻ കമ്മിറ്റി അംഗമായി ലീന ബൈജു എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ഓമന ശശിധരൻ, വത്സ പുഷ്പൻ, ശാന്തമ്മ രാജപ്പൻ, ഷൈനി ഓമനക്കുട്ടൻ, ആവണി രാജേഷ്, ചിന്നമ്മ സുകുമാരൻ, രജനി സന്തോഷ്, സുനിത മജു, വനജ രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.