പൊൻകുന്നം : ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ 85-ാം വാർഷിക പൊതുയോഗം 53 ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു. പ്രസിഡന്റ് എം.ഡി.ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.ഗോപിക്കുട്ടൻ നായർ റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. കരയോഗം ഡയറക്ടറിയുടെ പ്രകാശനം പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ, പുതിയകാവ് ദേവസ്വംപ്രസിഡന്റ് ആർ.സുകുമാരൻ നായർക്ക് കോപ്പി നൽകി നിർവഹിച്ചു. സംസ്ഥാനത്തെ മികച്ച സപ്ലൈഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട കരയോഗാംഗം തെക്കേപൊട്ടങ്കൽ സത്യപാലിനെ ആദരിച്ചു. വീണ്ടും യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.എസ്.മോഹൻ, ദീർഘകാലം കരയോഗം പ്രസിഡന്റായിരുന്ന ആർ.സുകുമാരൻ നായർ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ, കരയോഗം വൈസ്പ്രസിഡന്റ് പി.ജി.മോഹനൻ നായർ, വനിതാസമാജം പ്രസിഡന്റ് പി.ആർ.പുഷ്പലത തുടങ്ങിയവർ പ്രസംഗിച്ചു.