കോ​ട്ട​യം​ ​:​ ​ജി​ല്ല​യി​ലെ​ ​പ്ര​ള​യ​ ​ബാ​ധി​ത​ ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 532​ ​ക​ന്നു​കാ​ലി​ക​ളെ​ ​സു​ര​ക്ഷി​ത​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി.​ ​വൈ​ക്കം​ ​മേ​ഖ​ല​യി​ൽ​ ​വ​ല്ല​കം,​ ​ബ്ര​ഹ്മ​മം​ഗ​ലം,​ ​ഏ​നാ​ദി,​ ​ഏ​റ്റു​മാ​നൂ​രി​നു​ ​സ​മീ​പം​ ​പേ​രൂ​ർ,​ ​ആ​ർ​പ്പൂ​ക്ക​ര​ക്ക​ടു​ത്ത് ​പ​ന​യ​മ്പ​യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​ക്യാ​മ്പു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ക്യാ​മ്പു​ക​ള​ല്ലാ​തെ​യും​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​ ​നി​ര​വ​ധി​ ​ക​ന്നു​കാ​ലി​ക​ളെ​ ​സു​ര​ക്ഷി​ത​മാ​യി​ ​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​വ​യ്ക്കു​ള്ള​ ​കാ​ലി​ത്തീ​റ്റ​ ​വി​ത​ര​ണം​ ​ന​ട​ത്തി​യ​താ​യി​ ​ക്ഷീ​ര​ ​വി​ക​സ​ന​ ​വ​കു​പ്പ് ​സെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ടി.​കെ​ ​അ​നി​കു​മാ​രി​ ​അ​റി​യി​ച്ചു.​ ​പ്ര​ള​യ​ത്തി​ൽ​ ​ര​ണ്ട് ​പ​ശു​വും​ ​ഒ​രു​ ​കി​ടാ​രി​യും​ ​ച​ത്തി​രു​ന്നു.​ ​മൂ​ന്ന് ​കാ​ലി​ത്തൊ​ഴു​ത്തു​ക​ൾ​ ​ഭാ​ഗീ​ക​മാ​യും​ ​മൂ​ന്നെ​ണ്ണം​ ​പൂ​ർ​ണ്ണ​മാ​യും​ ​ന​ശി​ച്ചു.