എലിക്കുളം : മല്ലികശേരി 26ാം നമ്പർ അംഗൻവാടിയുടെ മുകളിൽ കഴിഞ്ഞ ബുധനാഴ്ച വീണ റബർ മരം ഇതുവരെയും നീക്കം ചെയ്തില്ല. അഞ്ചുദിവസം പിന്നിടുമ്പോഴും മരം ആരു മുറിക്കണമെന്ന തർക്കത്തിലാണ് അധികൃതർ. ശക്തമായ കാറ്റിലാണ് റബർമരം കെട്ടിടത്തിന് മുകളിലേക്ക് വീണത്. നാളെ കുട്ടികളെത്താനുള്ള അംഗൻവാടിയെ സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അംഗൻവാടിക്ക് സ്ഥലം നൽകിയ ഉടമ മരം മുറിച്ചു നീക്കം ചെയ്യണമെന്ന നിലപാടിലാണ് അധികൃതർ. ഉടമയുടെ പറമ്പിലെ മരമാണ് കെട്ടിടത്തിന് മുകളിലേക്ക് വീണത്.