കുട്ടനാട്: എടത്വ, ചമ്പക്കുളം, കൈനകരി കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന 20 പാടശേഖരങ്ങളിലെ 3,445ഏക്കർ കൃഷി നശിച്ചു.

മൂലം പൊങ്ങപ്ര, മണിമലക്കാട്, എഴുകാട്ടിൻ, മൂലപ്പള്ളിക്കാട്, വ‌ച്ചാൽ, പഴൂർ, കനകാശ്ശേരി, വലിയകരി, മീനപ്പള്ളിക്കായൽ, ആറുപങ്ക്, ചെറുകാലിക്കായൽ, നടുത്തുരുത്ത്, പുത്തൻവരമ്പിനകം, വടകര, ദേവസ്വം വരമ്പിനകം, ഹസ്തമം, മുക്കോടി വടക്ക്, വലിയ പട്ടത്താനം, ചുങ്കം ഇടത്തിങ്കൽ, തായങ്കരി ചിറയ്ക്കകം എന്നീ പാടങ്ങളിലെ 40 ദിവസം പ്രായമുള്ള നെൽ ചെടികളാണ് വെള്ളം പൊങ്ങി നശിച്ചത്. കൃഷിയിറക്കാൻ ഏക്കറിന് 20,000 രൂപയുടെ മേൽ കർഷകർക്ക് ചെലവായിട്ടുണ്ട്. പ്രിൻസിപ്പൽ കൃഷി ഓഫീസർ ലതാ പണിക്കർ, ചമ്പക്കുളം കൃഷി അസി. ഡയറക്ടർ എൻ.രമാദേവി ഉൾപ്പെടെയുള്ള ഉദ്യോസ്ഥർ പാടശേഖരങ്ങൾ സന്ദർശിച്ചു.