വൈക്കം : വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് അടിയന്തിരമായി വൈക്കോൽ, കാലിത്തീറ്റ, മരുന്നുകൾ എന്നിവ വിതരണം ചെയ്യണമെന്നും മൃഗസംരക്ഷണ വകുപ്പ് , ക്ഷീരവികസനവകുപ്പ്, മിൽമയും ഇതിനായി നടപടികൾ സ്വീകരിക്കണമെന്ന് ക്ഷീരകർഷകവേദി മണ്ടലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ടലം പ്രസിഡന്റ് കെ.രമേശൻ, സെക്രട്ടറി കെ.എം.ബിനോഭായ്, മേഖല സെക്രട്ടറി കെ.എം.മുരളീധരൻ, കിസാൻ സഭ മണ്ടലം സെക്രട്ടറി കെ.കെ.ചന്ദ്രബാബു, അനിൽ ചള്ളാങ്കൽ, ടി.വിജയകുമാർ, എം.പി.കൃഷ്ണയ്യർ, പി.പി.അജികുമാർ എന്നിവർ സംസാരിച്ചു.