മൂത്തേടത്തുകാവ് : പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 16ന് തുടങ്ങും. വൈകിട്ട് 6ന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. പള്ളത്തടുക്കം അജിത്ത് നമ്പൂതിരി യജ്ഞാചാര്യനായിരിക്കും. എല്ലാ ദിവസവും രാവിലെ 6.30ന് വിഷ്ണുസഹസ്രനാമം തുടർന്ന് പാരായണം. 22ന് വൈകിട്ട് 7ന് ഹൃദയജപലഹരി, 23ന് അഷ്ടമിരോഹിണി, രാവിലെ 4ന് അഷ്ടമിരോഹിണി ദർശനം. 9ന് പാൽക്കുടം വരവ്, 10.30ന് വെൺമണി പരമേശ്വരൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 6 മുതൽ 7 വരെ ദീപാരാധന, ദീപക്കാഴ്ച, താലപ്പൊലിവരവ്, പാൽക്കാവടി വരവ്, 7ന് ദശാവതാരനൃത്താവിഷ്ക്കാരം, 11.30ന് ജന്മാഷ്ടമിപൂജ, കാവടി അഭിഷേകം.