കോട്ടയം: പ്രളയക്കെടുതിയിൽ തകരാറിലായ ബി.എസ്.എൻ.എൽ വാർത്ത വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചതായി ജില്ല ജനറൽ മാനേജർ കെ. സാജു ജോർജ് അറിയിച്ചു. ജില്ലയിൽ 503 മൊബൈൽ ടവറുകളും 114 ടെലിഫോൺ എക്സ്ചേഞ്ചുകളും ഉള്ളതിൽ ശക്തമായ മഴയിലും കാറ്റിലും 120 ടവറുകളുടെയും ആറ് എക്സ്ചേഞ്ചുകളുടെയും പ്രവർത്തനം തകരാറിലായി. കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കേബിളുകൾ ഒലിച്ചു പോയി
ഫൈബർ സംവിധാനങ്ങൾ തകരാറിലായി. വരും ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥയിൽ നെറ്റ്‌വർക്ക് തകരാറുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിൽ മൊബൈൽ ശൃംഖല കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ഇപ്പോൾ കോട്ടയത്ത് കോട്ടയം ടൗൺ,നാട്ടകം,ഏറ്റുമാനൂർ, ഗാന്ധിനഗർ, മെഡിക്കൽ കോളേജ്, കടുത്തുരുത്തി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ
4 ജി സംവിധാനം നിലവിലുണ്ട്.സ്പെക്ട്രം കിട്ടുന്ന മുറയ്ക്കു തന്നെ
മറ്റു സ്ഥലങ്ങളിലേക്കും 4ജി സേവനം ലഭ്യമാക്കും