e

പാലാ: വിദേശികളേയും സ്വദേശികളേയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ദിനമായ ആഗസ്റ്റ് 12 ആരോരുമറിയാതെ കടന്നു പോയി. കേരളത്തിലെ ഉത്സവങ്ങളുടേയും മറ്റ് ആഘോഷങ്ങളുടേയും ആവേശമായ ആനകളുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഒരു വർഷ ത്തിനുള്ളിൽ കേരളത്തിൽ ചരിഞ്ഞത് 133 എണ്ണമാണ്: ഇതിൽ. 34 നാട്ടാനകളും 99കാട്ടാനകളും പെടും. കാടുകളിൽ ആനകളുടെ സംരക്ഷണം ഉറപ്പാക്കാൻ ദേശീയ ആന സംരക്ഷണ അതോറിട്ടി രൂപീകരിയ്ക്കണമെന്ന്
മഹേഷ് രംഗരാജൻ കമ്മീഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇത് വരെ യാഥാർത്ഥ്യമായിട്ടില്ല. നാട്ടാന പരിപാലന നിയമം
വഴി വർഷം തോറും നാട്ടാനകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലും പ്രതിസന്ധിയുണ്ടെന്ന് കേരള ആന ഉടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് 'കേരള കൗമുദി ' യോടുപറഞ്ഞു. 15 വർഷം മുൻപ് ആന ഉടമകൾ ആയിരുന്നവർ പലരും ഇന്ന് ആനകളെ പാട്ടത്തിന് നല്കുകയോ ഈ പ്രസ്ഥാനത്തിൽ നിന്ന് പിന്മാറുകയോ ചെയ്തിട്ടുണ്ടെന്ന് രാജേഷ് ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ആഘോഷങ്ങളുടെ മുഖ്യാകർഷകമായ ആനകൾ ഇവിടെ ഇല്ലാതാവുന്ന കാലം വിദൂരമല്ല. വലിയൊരു സംഘം ആന പ്രേമികൾക്കാകട്ടെ ഇത് കടുത്ത നിരാശയും നൽകും.