പാലാ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന നൂറോളം പേർക്കാണ് പാലാ റോട്ടറി തുണയായത്. പുലിയന്നൂർ വില്ലേജിലെ ദുരിതാശ്വാസ
ക്യാമ്പായ മുത്തോലി സെന്റ് ആന്റണീസ് സ്‌കൂളിലായിരുന്നു റോട്ടറിയുടെ സേവനം. മെഡിക്കൽ ക്യാമ്പ് , ഭക്ഷണ വിതരണം എന്നിവ റോട്ടറിയുടെ ആഭിമുഖ്യത്തിൽ നടത്തി. മെഡിക്കൽ ക്യാമ്പിൽ ഡോക്ടർമാർ ക്യാമ്പംഗങ്ങളെ പരിശോധിച്ച് മരുന്നുകൾ നൽകി. ഡോ.സണ്ണി മാത്യു, ഡോ.ബിന്നി സണ്ണി, ഡോ.സിറിയക് തോമസ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണ വിതരണവും റോട്ടറിയുടെ ആഭിമുഖ്യത്തിൽ നടന്നു. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, സെക്രട്ടറി ഡോ.സണ്ണി വെട്ടം, നിഷ ജോസ്.കെ.മാണി എന്നിവർ നേതൃത്വം നൽകി